കുടിവെള്ള ക്ഷാമ പ്രശ്നം അറിയിക്കാനെത്തിയ സ്ത്രീയെ ബി.ജെ.പി എം.എല്‍.എ മര്‍ദിച്ചു

ദേശീയം (www.evisionnews.co): കുടിവെള്ളത്തിന് ക്ഷാമം ഉണ്ടെന്ന് പറയാനെത്തിയ സ്ത്രീയെ ഗുജറാത്തിലെ നരോദ എംഎല്‍എ ബല്‍റാം താവനി റോഡിലിട്ട് ചവിട്ടി. മറ്റു സ്ത്രീകള്‍ക്കൊപ്പം പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ നിലത്ത് വെച്ച് എംഎല്‍എയുടെ ആളുകള്‍ അടിയ്ക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു. സംഭവത്തില്‍ ആദ്യം മാപ്പ് പറഞ്ഞ എം.എല്‍.എ താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ സ്വയം രക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്ന് പിന്നീട് ന്യായീകരിച്ചു. 

എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെ ബല്‍റാം താവനി വന്ന് ചവിട്ടുന്നത് വ്യക്തമാണ്. എം.എല്‍.എയുടെ ആളുകള്‍ തന്നെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു. ഇവര്‍ എന്‍.സി.പി വാര്‍ഡ് നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?