രാഹുല്‍ഗാന്ധിയുടെ കേരള യാത്ര തുടരുന്നു; വോട്ടര്‍മാരോട് നന്ദി പറയാന്‍ ശനിയാഴ്ച റോഡ് ഷോ ആറ് ഇടങ്ങളില്‍
വയനാട്: (www.kvartha.com 08.06.2019) വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര തുടരുന്നു. ശനിയാഴ്ച ആറ് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നത്. കല്‍പറ്റ റസ്റ്റ്ഹൗസിലാണ് രാഹുലിന്റെ താമസം. അവിടെ നിന്നും രാവിലെ കലക്ട്രേറ്റിലെ എം പി ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് പുറപ്പെടും.
പത്ത് മണിക്ക് ശേഷമാണ് കല്‍പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തെ ആദ്യ റോഡ് ഷോ. കമ്പളക്കാട്, പനമരം മാനന്തവാടി, പുല്‍പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങിലും വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ എത്തുന്നുണ്ട്. ഇന്നലത്തെ കനത്ത മഴ ഉണ്ടായിരുന്നെങ്കിലും ആയിരങ്ങളാണ് റോഡ് ഷോയില്‍ എത്തിച്ചേര്‍ന്നത്.
കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, വെറുപ്പിന്റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിപക്ഷമായിരിക്കും കോണ്‍ഗ്രസെന്നും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ രാഹുല്‍ പ്രതികരിച്ചിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങള്‍ വയനാട് ജില്ലയില്‍ കൂടുതല്‍ ഉള്ളതിനാല്‍ അതീവ്ര സുരക്ഷാവലയത്തിലാണ് ഇന്നത്തെ കേരള യാത്ര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Wayanad, Rahul Gandhi, Parliament, Lok Sabha, Mavoist, Sulthanbathery, Mananthavadi, Kerala yathra, rahul gandhi in kerala as wayanad mp

Powered by Info News For You

Comments
Post a Comment