കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കേരളം (www.evisionnews.co): കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്. കണ്ണൂരില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ആയുധങ്ങളും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്.

വിയ്യൂരില്‍ യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. 2017ല്‍ വിയ്യൂര്‍ ജയിലില്‍ വെച്ചും 2014ല്‍ കോഴിക്കോട് ജയിലില്‍ വെച്ചും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിരുന്നു.

നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?