ബഹ്റൈനില്‍ വ്യാപാരിയായിരുന്ന യുവാവ് അസുഖംമൂലം മരിച്ചു
കാസര്‍കോട് (www.evisionnews.co): ബഹ്റൈനില്‍ വ്യാപാരിയായിരുന്ന യുവാവ് അസുഖംമൂലം മരിച്ചു. ചെമ്മനാട് ചേക്കരംകോട് സ്വദേശി ശിഹാബാ (40)ണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിലായിരുന്നു മരണം. ബഹ്റൈനില്‍ ബിസിനസ് ചെയ്തു വരികയായിരുന്ന ശിഹാബ് ചെമ്മനാട് ജമാഅത്ത് ബഹ്റൈന്‍ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്നു. പരേതനായ മഹമൂദ്- സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഹംന, ഹന. സഹോദരങ്ങള്‍: സലീന, ഷഹബാസ്.
Powered by Info News For You

Comments
Post a Comment