ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു: സി.പി.എം നേതാക്കള്‍ അറസ്റ്റില്‍


കേരളം (www.evisionnews.co): അട്ടപ്പാടിയില്‍ ആദിവാസിയുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവര്‍ അറസ്റ്റിലായി. ചാവടിയൂര്‍ സ്വദേശി തായമ്മയെ ആണ് പരാതിയുമായി എത്തിയത്. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. സരസ്വതിയുടെ മകന്‍ പ്രവീണ്‍ തായമ്മയെ ആസ്പത്രിയില്‍വച്ച് ഉപദ്രവിച്ച സംഭവത്തിലും കേസുണ്ട്. പ്രവീണ്‍ ഒളിവിലാണ്. ജൂണ്‍ 13നാണ് കേസിനാസ്പദമായ സംഭവം.

അതേസമയം ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിട്ടും സരസ്വതിയെ രാത്രിയില്‍ മൂന്നു വാഹനങ്ങളിലെത്തിയ പൊലീസ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തെന്നാണ് സി.പി.എം പറയുന്നത്. അന്യായമായാണ് കേസെടുത്തതെന്നും സി.പി.എം. ഏരിയാ കമ്മിറ്റി ആരോപിച്ചു. എന്നാല്‍ കേസന്വേഷണവുമായി സഹകരിക്കാതെ വന്നപ്പോഴാണ് പ്രതികളായ സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എ.എസ്.പി നവനീത് ശര്‍മ പറഞ്ഞു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?