ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു, ഭാര്യയെ വിവാഹം കഴിക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 26.06.2019) സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഗുല്‍കേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. ഡല്‍ഹിയിലാണ് സംഭവം. സുഹൃത്ത് ദല്‍ബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനായിരുന്നു പ്രതി ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലപാതകം നടന്നത് ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു. ഗുല്‍കേഷ് വിളിച്ചതനുസരിച്ച് സുഹൃത്ത് ദല്‍ബിര്‍ എത്തുകയും തുടര്‍ന്ന് റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ പ്രതി ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം ഇയാളുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയും ചെയ്തു.

New Delhi, News, National, Murder, Wife, Death, Railway Track, Man killed friend and leave him at railway track

റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ഗുല്‍കേഷാണെന്ന് കണ്ടെത്തിയത്. ദല്‍ബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താന്‍ ഈ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഭാര്യയ്ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Murder, Wife, Death, Railway Track, Man killed friend and leave him at railway track


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?