കരാറുകാരനെതിരെ കുപ്രചാരണം: ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionews.co): മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ചെയ്ത കരാര്‍ പ്രവൃത്തിക്ക് നേരെ വ്യാജ പ്രചാരണവും അഴിമതി ആരോപണവും ഉന്നയിച്ച രണ്ട് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കോടിയുടെ രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് വക്കീല്‍ നോട്ടീസ് അയച്ചു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ചായിത്തോട്ടം ദിഡുപ്പ റോഡ് പ്രവൃത്തിക്കെതിരെയാണ് ചൗക്കിയിലെ സാദിഖ് കടപ്പുറം, നൗഷാദ് ബെള്ളീര്‍ എന്നിവര്‍ സാമൂഹിക മാധ്യമങ്ങളില്‍ കരാറുകാരനും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സിദ്ദീഖ് ബേക്കലിനെതിരെ കള്ളപ്രചാരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയിലെങ്കില്‍ സിവില്‍ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് നോട്ടിസിലൂടെ മുന്നറിയിപ്പ് നല്‍കി. പ്രമുഖ അഭിഭാഷക മോഹനന്‍ നമ്പ്യാര്‍ മുഖേനയാണ് നോട്ടിസ് അയച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?