പുലി ഭീതിയൊഴിയാതെ മാര്‍പ്പിനടുക്ക; വീണ്ടും കണ്ടതായി അഭ്യൂഹം

കുംബഡാജെ: (www.kasargodvartha.com 01.07.2019) മാര്‍പ്പിനടുക്ക പ്രദേശത്ത് പുലി ഭീതിയൊഴിയുന്നില്ല. ഞായറാഴ്ച മഗ് രിബ് നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നയാള്‍ പുലിയെ കണ്ടതായി വ്യക്തമാക്കിയതോടെ നാട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് മാര്‍പ്പിനടുക്ക എ പി സര്‍ക്കിളില്‍ പുലിയെ കണ്ടതായി ചിലര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിരുന്നു.

പുലിയുടെ സാന്നിധ്യമുള്ളതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലിയെ കണ്ടെത്താനുള്ള വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Related News:
പുലിപ്പേടിയില്‍ കാസര്‍കോട് കുംബഡാജെ മാര്‍പ്പിനടുക്ക പ്രദേശം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbadaje, Top-Headlines, Leopard, Again found Leopard in Marpanadukka
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?