കണ്ണൂര്‍ സി.പി.എമ്മിലെ വിഭാഗീയത പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ ചര്‍ച്ചക്കെടുക്കും
കണ്ണൂര്‍ (www.evisionnews.co): പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് ശേഷം സിപിഎം കണ്ണൂര്‍ ജില്ലാഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇന്ന് നേതൃയോഗങ്ങള്‍ക്ക് തുടക്കമാകും. സാജന്റെ കുടുംബം ശക്തമായ ആരോപങ്ങളാണ് സിപിഎമ്മിനെ ഉന്നയിച്ചിരുന്നത്. വിഭാഗീയത വ്യക്തമാക്കുന്ന തരത്തില്‍ തന്നെ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളളവരുടെ ആന്തൂര്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. കണ്ണൂര്‍ ഘടകത്തിലെ വിഭാഗീതയും പരസ്പരമുള്ള അസ്വാരസ്യങ്ങളും നേരത്തെയുള്ളതാണെങ്കിലും ആന്തൂര്‍ വിഷയത്തോടെയാണ് ഇത്ര ശക്തമായി പുറത്തേക്ക് അറിയുന്നത്. പി.ജയരാജനുമായി ഏറെ അടുപ്പമുണ്ടായിരുന്ന പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ വിഭാഗീതയക്ക് ആക്കം കൂട്ടി എന്നു പറയാം.
സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളില്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യം ആന്തൂരില്‍നടന്ന പൊതുയോഗത്തില്‍ പി.ജയരാജന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടറിയേറ്റ് നിലപാട് തളളിയ സംസ്ഥാന നേതൃത്വം പി. ജയരാജനെ ശാസിച്ചു. പിന്നാലെ നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി.
Powered by Info News For You
Comments
Post a Comment