ഡോക്ടര്‍മാരെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല: ശ്വാസതടസം അനുഭവപ്പെട്ട നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിക്കാന്‍ വിസമ്മതിച്ച് ഡോക്ടര്‍മാര്‍; മണിക്കൂറോളം ചികിത്സയ്ക്കായി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രി വരാന്തയില്‍ കാത്തുനിന്ന പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി, ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്നൗ: (www.kvartha.com 20.06.2019) ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതാണ് മരണത്തിന് കാരണമായത്. ബറേലിയിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കനിവും കാത്ത് മൂന്നുമണിക്കൂറോളമാണ് മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞ് കാത്തിരുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 15 ശനിയാഴ്ച ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം. ശ്വാസതടസം അനുഭവപ്പെട്ട നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി രാവിലെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞിനെ ആദ്യം പുരുഷന്മാരുടെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിച്ചില്ല.

4-day-old girl dies after being shuttled around Bareilly hospital for 3 hours, doctor suspended, News, Local-News, hospital, Treatment, Govt-Doctors, Suspension, Health, Health & Fitness, Child, Dead, National

കുഞ്ഞുമായി തൊട്ടടുത്തുള്ള സ്ത്രീകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് മാതാപിതാക്കള്‍ കുഞ്ഞിനെ സ്ത്രീകളുടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല.

ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്നും ചികിത്സിക്കാന്‍ സ്ഥലമില്ലെന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ഇവരെ മടക്കിയത്. എന്നാല്‍ അവിടെ കുട്ടികളുടെ ഡോക്ടര്‍ ഉണ്ടായിരുന്നിട്ടും ഒന്നുനോക്കാന്‍ പോലും കൂട്ടാക്കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് കുഞ്ഞിനെ പുരുഷന്മാരുടെ ആശുപത്രിയിലേക്ക് തിരികെകൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിനകം മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ വട്ടംചുറ്റിയ മാതാപിതാക്കള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങുമ്പോഴേക്കും കുഞ്ഞിന് മരണം സംഭവിച്ചിരുന്നു.

മൂന്നുമണിക്കൂറോളമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ വട്ടംകറക്കിയതെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പുരുഷന്‍മാരുടെ ആശുപത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഉണ്ടായിരുന്നിട്ടുകൂടി ചികിത്സിക്കാന്‍ കൂട്ടാക്കാതെ തങ്ങളെ സ്ത്രീകളുടെ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും എന്നാല്‍ അവിടുന്നും ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടിയും പുറത്തുവന്നു.

കുഞ്ഞ് പാല് കുടിക്കാത്തതുകൊണ്ടും ശ്വാസതടസം അനുഭവപ്പെടുന്നതുകൊണ്ടും ബന്ധുക്കളാണ് തങ്ങളെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതെന്നും എന്നാല്‍ അവിടുന്ന് ചികിത്സ നിഷേധിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഇരു ആശുപത്രികളില്‍നിന്നും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് വ്യക്തമായതോടെ രണ്ട് ആശുപത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുരുഷന്മാരുടെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ കമലേന്ദ്ര സ്വരൂപ് ഗുപ്തയെ സസ്പെന്‍ഡ് ചെയ്തതായും സ്ത്രീകളുടെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ അല്‍ക്ക ശര്‍മയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4-day-old girl dies after being shuttled around Bareilly hospital for 3 hours, doctor suspended, News, Local-News, hospital, Treatment, Govt-Doctors, Suspension, Health, Health & Fitness, Child, Dead, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?