പശു കടത്താരോപിച്ച് അക്രമം: അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്
കാസര്‍കോട് (www.evisionnews.co): പശു കടത്താരോപിച്ച് യുവാക്കളെ അക്രമിക്കുകയും പണവും വാഹനവും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ അതിര്‍ത്തിയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു കേരള ആര്‍ടിസി ബസുകള്‍ കര്‍ണാടകയിലെ വിട്ലയില്‍ വെച്ച് എറിഞ്ഞുതകര്‍ത്തു. രാവിലെ 5.30 മണിയോടെയാണ് പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന ബസ് ഊരിമജലില്‍ വെച്ച് അക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ കാസര്‍കോട് നിന്ന് പുത്തൂരിലേക്ക് പോകുന്ന ബസിനും നേരെയും കല്ലേറുണ്ടായി. കര്‍ണാടക ബസുകളും അക്രമത്തിനിരയായി. പോലീസെത്തി ബസുകള്‍ സ്റ്റേഷനിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്ത് വെച്ച് പശുക്കടത്ത് ആരോപിച്ച്ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയത്. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തതാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നു.
Powered by Info News For You

Comments
Post a Comment