ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: (www.kvartha.com 07.06.2019) ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ വനമേഖലയായ നൗഗാം ഷാബാദിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

19 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് ജവാന്മാര്‍ നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ മേഖലയില്‍ തിരച്ചിലിനായി ഹെലികോപ്റ്ററുകളും രംഗത്തിറക്കി.

Encounter breaks out in Kashmir's Anantnag, 1 Jaish terrorist killed, Srinagar, News, Trending, Military, Gun attack, Dead, Police, Kashmir, National, Terrorists

വെള്ളിയാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ കശ്മീര്‍ പോലീസ് വധിച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ കശ്മീര്‍ സ്‌പെഷല്‍ പോലീസില്‍ നിന്ന് ഒളിച്ചോടിയവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Encounter breaks out in Kashmir's Anantnag, 1 Jaish terrorist killed, Srinagar, News, Trending, Military, Gun attack, Dead, Police, Kashmir, National, Terrorists.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?