മുസ്ലിം ലീഗ് നേതാക്കളെ ആദരിച്ചു


ദേളി (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും മതസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെയും പഴയകാല മുസ്ലിം ലീഗ് നേതാവും ദേളി ബദര്‍ ജുമാ മസ്ജിദ് ദീര്ഘകാല സെക്രട്ടറിയുമായിരുന്ന അബ്ദുല്ല കുഞ്ഞി ദേളി വളപ്പിനെയും ആദരിച്ചു. ദേളി ജംഗ്ഷന്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നിസാര്‍ ബെള്ളിപ്പാടിയും ജനറല്‍ സെക്രട്ടറി അഡ്വ. സി.എല്‍ അന്‍വറും ചേര്‍ന്ന് ആദരിച്ചു. 

യോഗത്തില്‍ ഷരീഫ് തായത്തൊടി അധ്യക്ഷത വഹിച്ചു. നന്ദി ദാറുസലാം അറബിക് കോളജില്‍ നിന്ന് ദാരിമി ബിരുദം നേടിയ അബ്ദുല്ല ദാരിമിയെയും സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേളി ജംഗ്ഷന്‍ മുസ്ലിം ജമഅത്ത് യുഎഇ പ്രസിഡന്റ ഷാഫി കട്ടക്കാല്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഷാനവാസ് സ്വഗതവും സയ്യിദ് മുന്‍ത്തസിര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?