യുഎഇയില്‍ കനത്ത ചൂടിനെതിരെ പ്രചരിക്കുന്ന മുന്നറിയിപ്പ് സന്ദേശം ശരിയോണോ? അധികൃതരുടെ വിശദീകരണം ഇങ്ങനെ

അബുദാബി: (www.kasargodvartha.com 14.06.2019) യുഎഇയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വര്‍ഷങ്ങള്‍ പഴയത്. കനത്ത ചൂടിനെതിരായ മുന്നറിയിപ്പാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്നത്. ഇങ്ങനെയൊരു സന്ദേശം അടുത്ത കാലത്തൊന്നും പുറത്തിറക്കിട്ടില്ലെന്നാണ് യുഎഇ ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചത്.

അടുത്ത ദിവസങ്ങളില്‍ 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് മന്ത്രാലയത്തിന്റെ പഴയ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്ന സന്ദേശം.

Abudhabi, news, Gulf, World, Social-Media, Top-Headlines, UAE temperature crosses 50°C? Ministry clarifies

ഈ അടുത്ത കാലങ്ങളില്‍ ഇത്തരത്തിലുള്ള സന്ദേശം പുറത്തിറക്കിട്ടില്ലെന്നും എന്നാല്‍ രാജ്യത്ത് താപനില വര്‍ധിക്കുന്ന സാഹചര്യമുള്ളപ്പോള്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചത്. യുഎഇയുടെ ചില ഭാഗങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abudhabi, news, Gulf, World, Social-Media, Top-Headlines, UAE temperature crosses 50°C? Ministry clarifies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?