മരിച്ചെന്ന് വീട്ടുകാര്‍ കരുതിയ ഇന്ത്യക്കാരന്‍ അബുദാബിയിലെ ജയിലില്‍; തൊഴില്‍ തട്ടിപ്പിന് ഇരയായി കുടുങ്ങിതെന്ന വിവരം ലഭിച്ചത് എംബസി വഴി, ഏജന്റുമാരുടെ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം കൂടുന്നു

അബുദാബി: (www.kasargodvartha.com 01.06.2019) യുഎയില്‍ മരിച്ചെന്ന് വീട്ടുകാര്‍ കരുതിയ ഇന്ത്യക്കാരന്‍ അബുദാബിയിലെ ജയിലില്‍. ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശിയായ വാസി അഹ്മദാണ് ജയിലിലായത്. കുറെ നാളുകളായി വാസിയുടെ വിവരമൊന്നും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് തൊഴില്‍ തട്ടിപ്പിന് ഇരയായി യുഎഇയില്‍ കുടുങ്ങിയതും അനധികൃതമായി രാജ്യത്ത് തങ്ങിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്നതുമായ വിവരം ലഭിക്കുന്നത്. ജയിലിലായ വിവരം വാസിക്ക് ബന്ധുക്കളെ അറിയിക്കാന്‍ കഴിയാതെ വന്നതാണ് മരിച്ചതാവാം എന്ന് വീട്ടുകാരും സംശയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സുഹൃത്തുക്കള്‍ എംബസിയിലെത്തി വിവരം അന്വേഷിച്ചത്. ഇതേ തുടര്‍ന്ന് വാസി ജയിലിലുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വാസി ദുബൈയിലത്തുന്നത് ഫെബ്രുവരി ഒന്‍പതിനാണ്. ഒരു ഏജന്റ് വഴി ഒരു മാസത്തെ സന്ദര്‍ശക വിസയിലാണ് അവിടെയെത്തിയത്. യുഎഇയില്‍ എത്തിയ ഉടന്‍ തൊഴില്‍ വിസ നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് 80,000 രൂപയും ഇയാള്‍ വാങ്ങി. എന്നാല്‍ യുഎഇയില്‍ എത്തിയ ശേഷം വിസയോ ജോലിയോ ലഭിച്ചില്ല. രണ്ട് മാസത്തെ അനധികൃത താമസത്തിനൊടുവില്‍ ഒരു ജോലി ലഭിച്ചെങ്കിലും അനധികൃത താമസത്തിനുള്ള പിഴയടയ്ക്കാതെ തൊഴില്‍ വിസ ലഭിക്കുമായിരുന്നില്ല. എന്നാല്‍ ഇതിനുള്ള പണം വാസിയുടെ കൈവശമില്ലായിരുന്നു.

 ‘Missing’ Indian visitor found in Abu Dhabi jail, Abudhabi, news, Gulf, arrest, Job, Cheating, Jail

തുടര്‍ന്ന് ഏജന്റിനെതിരെ പരാതിയുമായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു. എംബസിയാണ് പൊലീസിന് കൈമാറിയത്. ഇത്തരത്തിലുള്ള കേസുകളില്‍ ബന്ധപ്പെട്ട വ്യക്തികളെ പോലീസിന് കൈമാറും. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അധികൃതരുമായി ബന്ധപ്പെട്ട് വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് അയക്കുകയുമാണ് എംബസി ചെയ്യുന്നതെന്നുമാണ് ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍ വ്യക്തമാക്കിയത്. വാസി അഹ്മദിന് എംബസി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചതിന് ശേഷം, ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറുമായി ബന്ധപ്പെടുമെന്നും അവര്‍ അറിയിച്ചു. ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി യുഎഇയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘Missing’ Indian visitor found in Abu Dhabi jail, Abudhabi, news, Gulf, arrest, Job, Cheating, Jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?