മകന്‍ ബിനോയ്ക്കെതിരെയുള്ള ലൈംഗികാരോപണം; പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍; സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും പദവി ഒഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും കേന്ദ്രനേതൃത്വം
തിരുവനന്തപുരം: (www.kvartha.com 22.06.2019) മകന്‍ ബിനോയ്ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ പദവി ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. കോടിയേരി ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. അദ്ദേഹം സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.
ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് തിരിച്ചടിയും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശനിയാഴ്ച ചേരാനിരിക്കെയാണ് ഇരുവരും നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്.
മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഒന്നൊന്നായി വരുന്ന സാഹചര്യത്തില്‍ കോടിയേരി മുമ്പെങ്ങുമില്ലാത്ത പ്രതിരോധത്തിലാണ്. ഇതോടെയാണ് രാജി സന്നദ്ധത അറിയിച്ച് പിണറായിയെ സമീപിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കോടിയേരി അവതരിപ്പിക്കുമെന്നാണ് സൂചന.
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയും പാര്‍ട്ടി ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്തതും സംസ്ഥാനം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് മൂന്നുദിവസത്തെ നേതൃയോഗങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകുന്നത്. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ഞായറാഴ്ചയും അതിനടുത്ത ദിവസവുമായി സംസ്ഥാന സമിതിയും ചേരും.
മകന്റെ പേരിലുയര്‍ന്ന പീഡന പരാതി വന്‍ വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ.ബാലനും എം.വി.ഗോവിന്ദനും ഇക്കാര്യത്തില്‍ കോടിയേരിയേയോ പാര്‍ട്ടിയേയോ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് പരസ്യനിലപാടെടുത്തിരുന്നു. ഉപ്പുതിന്നവര്‍ വെള്ളംകുടിക്കട്ടെ എന്നാണ് മിക്കവരുടെയും നിലപാട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സാധ്യത കുറവാണ്.
ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കി ആന്തൂര്‍ സംഭവം ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കണ്ണൂരിലെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നുണ്ട്. സംസ്ഥാന കമ്മറ്റിയംഗം മാത്രമായി മാറിയ പി.ജയരാജനെ എവിടെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എന്നാല്‍ ഇത്തവണ ചര്‍ച്ച പൂര്‍ണമായും തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്ത് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തന്നെ ഒതുക്കിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ മറ്റുകാര്യങ്ങളിലൊന്നും കാര്യമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടാകില്ല.
വനിതാ മതിലിന് പിറ്റേദിവസം ശബരിമലയില്‍ യുവതികള്‍ കയറിയത് എതിരാളികള്‍ പാര്‍ട്ടിക്കെതിരെ ആയുധമാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജനവികാരം മനസിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സമിതിയില്‍ കൂടുതല്‍ വിമര്‍ശനങ്ങളുയര്‍ന്നേക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kodiyeri Balakrishnan ready to stay away from CPM secretary post, Thiruvananthapuram, News, Politics, Trending, Molestation, CPM, Meeting, Pinarayi vijayan, Kerala.

Powered by Info News For You

Comments
Post a Comment