മൂന്നു വയസുകാരിയായ വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം

ദേശീയം (www.evisionnews.co): ഹൂസ്റ്റണില്‍ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിനെ ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30വര്‍ഷത്തിന് ശേഷം മാത്രമെ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2017 ഒക്ടോബറിലാണ് സംഭവം. മാത്യൂസും ഭാര്യ സിനിയും 2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. ടെക്സസിലെ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയില്‍ നിന്ന് അഴുകി പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2017 ഒക്ടോബര്‍ ഏഴിനാണ് വീട്ടില്‍നിന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് വെസ്ലി പോലീസില്‍ പരാതി നല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന് സമീപത്തുളള അഴുക്കു ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഇത് സംശയത്തിനിടയാക്കി. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. ഇതോടെ ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു.

കുട്ടിയെ കാണാതാകുന്നതിന് തലേന്ന് രാത്രി നാല് വയസുള്ള സ്വന്തം കുഞ്ഞിനെയും കൊണ്ട് ദമ്പതിമാര്‍ പുറത്തുപോയെന്നും മൂന്നു വയസുകാരി ദത്തുപുത്രിയെ വീട്ടില്‍ ഒറ്റയ്ത്തുനിര്‍ത്തിയെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. കേസില്‍ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. കേസില്‍ ശിക്ഷയുടെ കാഠിന്യം കുറച്ചുകിട്ടാനാണ് വെസ്ലി കുറ്റസമ്മതം നടത്തിയത്. ഇയാള്‍ക്കെതിരേ പരോളില്ലാതെ ജീവപര്യന്തം കിട്ടാവുന്ന കുറ്റമാണു പൊലീസ് ചുമത്തിയത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?