എന്നും പുഞ്ചിരിയോടെ, ഊര്‍ജസ്വലയായി മാത്രം കണ്ടിരുന്ന സഹപ്രവര്‍ത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലയെ ഗതികേട് എന്ന് വിശേഷിപ്പിച്ച് സഹപ്രവര്‍ത്തകന്‍; സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരുടേയും കരളലിയിക്കുന്ന കുറിപ്പുമായി എസ് ഐ ഷൈജു ഇബ്രാഹിം

കോട്ടയം: (www.kvartha.com 21.06.2019) വിവാഹ വാഗ്ദാനം നിരസിച്ചതിന് സഹപ്രവര്‍ത്തകനാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന് ആ ദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സഹപ്രവര്‍ത്തകന്റെ ഫേസ് ബുക്ക് കുറിപ്പ് ആരുടേയും കരളലിയിക്കും.

ജൂണ്‍ 15 ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരന്‍ കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസാണ് സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊന്നത്. കഴിഞ്ഞദിവസമാണ് സൗമ്യയുടെ മൃതദേഹം സംസ്‌ക്കരിച്ചത്. ഭര്‍ത്താവ് സജീവന്‍ ലിബിയയില്‍ നിന്നും നാട്ടിലെത്താന്‍ വേണ്ടിയാണ് സംസ്‌ക്കാരചടങ്ങ് ഇത്രയും ദിവസം നീട്ടിയത്.

 S I Shaiju Ibrahim's post about colleague Soumya, Kottayam, News, Trending, Murder, Police, Facebook, Post, Kerala

എന്നാല്‍ അതിദാരുണമായി കൊല്ലപ്പെട്ട സൗമ്യയുടെ വേര്‍പാടില്‍ നിന്നും മുക്തരായിട്ടില്ല സഹപ്രവര്‍ത്തകര്‍. അതിനിടെ അഗ്നിക്കിരയായ സഹപ്രവര്‍ത്തകയുടെ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ് എസ് എച് ഒ വള്ളികുന്നം പോലീസ് ഉദ്യോഗസ്ഥര്‍ക്ക്.

എന്നും പുഞ്ചിരിയോടെ, ഊര്‍ജസ്വലയായി മാത്രം കണ്ടിരുന്ന സഹപ്രവര്‍ത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലയെ ഗതികേട് എന്നാണ് എസ്ഐ ഷൈജു ഇബ്രാഹിം തന്റെ കുറിപ്പില്‍ പറയുന്നത്. സഹപ്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങുന്ന കുറിപ്പില്‍ ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ എന്നും സ്വയം പരാമര്‍ശിക്കുന്നു.

പോസ്റ്റ് വായിക്കാം;

പ്രിയ സഹപ്രവര്‍ത്തകക്ക് ആദരാഞ്ജലി...

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ...

ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്... ' അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍'. ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു... 'അതെ ഞാന്‍ പോലീസാണ് '

ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം...

അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു...

വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു... ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു...

മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍, കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം...

ഷൈജു ഇബ്രാഹിം

എസ് എ ച് ഒ

വള്ളികുന്നം

പോലീസ് സ്റ്റേഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: S I Shaiju Ibrahim's post about colleague Soumya, Kottayam, News, Trending, Murder, Police, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?