ഓട്ടോറിക്ഷയിടിച്ച് കാല്‍നട യാത്രക്കാരനായ ഭിന്നശേഷിക്കാരന് ഗുരുതരം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.06.2019) ഓട്ടോറിക്ഷയിടിച്ച് കാല്‍നട യാത്രക്കാരനായ ഭിന്നശേഷിക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊയോങ്കര മൃഗാശുപത്രിക്ക് സമീപമുള്ള ബസ് സ്റ്റോപ്പിനു മുന്‍വശം വെച്ചാണ് അപകടമുണ്ടായത്. മൃഗാശുപത്രിക്ക് സമീപത്തെ ചാപ്പന്‍ കുഞ്ഞിരാമനാണ് (50) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡരികിലൂടെ നടന്നുവുകയായിരുന്ന കുഞ്ഞിരാമനെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച കുഞ്ഞിരാമനെ ഓടിക്കൂടിയ നാട്ടുകാരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Auto-rickshaw, Injured, Man injured in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?