നല്‍കിയത് ഉമ്മ; തിരിച്ചുകിട്ടിയത് കടി; യുവതിയുടെ നില ഗുരുതരം

ഫ്‌ളോറല്‍ സിറ്റി (ഫ്‌ളോറിഡ): (www.kvartha.com 22.06.2019) വീട്ടില്‍ വളര്‍ത്തുന്ന 200 പൗണ്ട് തൂക്കമുള്ള (90 കിലോ) ബുള്‍ മസ്റ്റിഫ് എന്ന വര്‍ഗത്തില്‍പ്പെട്ട നായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയുടെ കവിളും ചുണ്ടും മൂക്കും നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ ജൂണ്‍ 19 ബുധനാഴ്ച ബ്രൂക്ക്‌സ് വില്ല കാനല്‍ ഡ്രൈവിലായിരുന്നു സംഭവം. ആന്‍ഡ്രിയ സ്വാര്‍ട് വുഡ് എന്ന യുവതിക്കാണ് നായയുടെ കടിയേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ജോലി കഴിഞ്ഞ് റൂംമേറ്റ്‌സ് ജസ്റ്റിന്‍ നോര്‍മനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. എന്നാല്‍ ഇരുവരേയും കണ്ടതോടെ മൈക്ക് എന്ന നായ കുരയ്ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. ഇതോടെ നായയെ ശാന്തമാക്കാനായി ആന്‍ഡ്രിയ ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

Florida woman bitten in the face while trying to kiss 200-pound dog, America, News, Humor, Injured, Hospital, Treatment, Woman, World

നായ യുവതിയുടെ ചുണ്ടിലും കവിളിലും മൂക്കിലും കടിച്ചു. ഇതോടെ രക്തം ഒലിക്കാന്‍ തുടങ്ങിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു ലോക്കല്‍ ഹോസ്പിറ്റലില്‍ നിന്നും ട്രോമ യൂണിറ്റിലേക്ക് മാറ്റി.

ഒരാഴ്ച മുമ്പ് ഫ്‌ളോറല്‍ സിറ്റിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നതാണ് ഈ നായയെ. ആന്‍ഡ്രിയയുടെ സുഹൃത്തും റൂംമേറ്റ്‌സുകളുമായ ടിഫാനി ഇവാന്‍സ്, ടെയ്‌ലര്‍ ഇവാന്‍സ് എന്നിവരാണ് നായയെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

സംഭവത്തിനുശേഷം ശാന്തനായ മൈക്കിനെ സുഹൃത്തുക്കള്‍ മുറിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവിടെ എത്തിയ ഡപ്യൂട്ടി പിന്നീട് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

വര്‍ഷത്തില്‍ 4.5 മില്യന്‍ പേരാണ് അമേരിക്കയില്‍ നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. വലിയ ഇനത്തില്‍പെട്ട നായ്ക്കള്‍ എപ്പോഴാണ് പ്രകോപിതരാകുക എന്ന് മനസിലാക്കുക അസാധ്യമാണ്. കുട്ടികളും മുതിര്‍ന്നവരും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Florida woman bitten in the face while trying to kiss 200-pound dog, America, News, Humor, Injured, Hospital, Treatment, Woman, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?