ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന പരാതി; പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2019) സൗഹൃദം സ്ഥാപിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കാസര്‍കോട് അടുക്കത്ത്ബയല്‍ സ്വദേശിയും ഇടുവുങ്കാലില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഹ് മദ് കുഞ്ഞിയെ (46)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് തോയമ്മലിലെ മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെ (75) കൈയ്യില്‍ നിന്നാണ് ഇയാള്‍ 18,000 രൂപ തട്ടിയെടുത്തത്.

ഈ മാസം രണ്ടിനാണ് സംഭവം. മുഹമ്മദ്കുഞ്ഞി മുസ്ലിയാരുമായി സൗഹൃദം സ്ഥാപിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയും കൈയിലുണ്ടായിരുന്നു പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നെന്നാണ് പരാതി. സി ഐ വിനേഷ് കുമാര്‍, എസ് ഐ ജയപ്രസാദ്, എ എസ് ഐ ഗോവിന്ദന്‍, സി പി ഒമാരായ അമല്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയില്‍ ഇത്തരം തട്ടിപ്പുകള്‍ പ്രതി നേരത്തെയും നടത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, arrest, Crime, Top-Headlines, Cheating, Adkathbail, Hosdurg, Cheating case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?