'എവിടെനിന്ന് നോക്കിയാലും കടല്‍ കാണാം'; തെന്നിന്ത്യന്‍ താരസുന്ദരി തമന്ന സ്വന്തമാക്കിയത് റെക്കോര്‍ഡ് വിലയുള്ള പുതിയ വീട്

മുബൈ: (www.kvartha.com 25.06.2019) തെന്നിന്ത്യന്‍ താരറാണി തമന്ന ഭാട്ടിയ സ്വന്തമാക്കിയത് റെക്കോര്‍ഡ് വിലയുള്ള പുതിയ വീട്. 16.60 കോടി രൂപ വിലയുള്ള പുതിയ ഫ്ലാറ്റാണ് തമന്ന സ്വന്തമാക്കിയത്. മുംബൈ ജൂഹു-വെര്‍സോവ ലിങ്ക് റോഡിലേ ബേവ്യു ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തമന്ന റെക്കാഡ് തുകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.

തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ മാത്രം ഏകദേശം ഒരു കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. 22 നിലകളുള്ള കെട്ടിടത്തിലെ 14ാം നിലയിലാണ് തമന്നയുടെ ഫ്ലാറ്റ്.

 Mumbai, News, National, Cinema, Entertainment, Actress, Tamannaah Bhatia Buys Flat in Mumbai Worth Rs 16.60 Crore

ഈ ഫ്‌ളാറ്റ് തമന്ന സ്വന്തമാക്കിയതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. ഫ്ലാറ്റിനുള്ളില്‍ എവിടെനിന്ന് നോക്കിയാലും കടല്‍ കാണാം എന്നതാണ് പ്രത്യേകത. തമന്നയുടെ വീടിന്റെ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും തമന്ന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Cinema, Entertainment, Actress, Tamannaah Bhatia Buys Flat in Mumbai Worth Rs 16.60 Crore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?