വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിയുമായി രാഹുല്‍ഗാന്ധി; മണ്ഡല പര്യടനത്തിനായി ഇന്ന് കേരളത്തില്‍ എത്തും


കല്‍പറ്റ (www.evisionnews.co): ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച വോട്ടര്‍മാരെ നേരിട്ട് കാണാനും നന്ദി അറിയിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന കേരളത്തില്‍ എത്തും. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനാണ് രാഹുല്‍ എത്തുന്നത്. ഉച്ചയ്ക്ക് 1.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കാളിക്കാവ്, നിലമ്പൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം കല്‍പറ്റയിലേക്ക് തിരിക്കും.

കല്‍പറ്റ റെസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 10ന് വയനാട് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനം. 11ന് കല്‍പറ്റ ടൗണ്‍, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, 2ന് മാനന്തവാടി, 3ന് പുല്‍പള്ളി, 4ന് ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം. ഒമ്പതിന് രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും വോട്ടര്‍മാരെ കാണുന്ന രാഹുല്‍ ഗാന്ധി ഉച്ചയോടെ തിരിച്ചുപോകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?