പെണ്ണറിയാന്‍ (കവിത)

കൂക്കാനം റഹ് മാന്‍

(www.kvartha.com 15.06.2019)
പെണ്ണ് കിട്ടാതലയുന്നു പുരുഷന്മാര്‍
പെണ്ണില്ലാത്തതല്ലതിനുകാരണം
ഒത്തുപേകുവാന്‍ പറ്റുംപുരുഷനെ
കാത്തുനില്‍ക്കുകയാണവര്‍ കൗശലം

പെണ്ണ് പോയാലൊളിച്ചോട്ടം
ആണയാലോ തന്റേടം
പെണ്ണിന് മാത്രം കുറ്റം കാണും
മണ്ണാണിത് നമ്മുടെ നാട്

ഒളിച്ചോടീ യെന്നു പറയല്ലേ
ഒരുമയോടെ പോയതാണവര്‍
ഒപ്പം നിന്ന് കരുത്തേകാന്‍
മാപ്പു നല്‍കി സ്വീകരിക്കാം

നോക്കും വാക്കും കരുതി നടക്കാം
പോക്കും വരവും ശ്രദ്ധിച്ചു കെള്ളണേ
ആര്‍ക്കും ഭയമാകും വിധം പെണ്ണിനെ
കേര്‍ക്കാന്‍ ശ്രമിക്കും നരാധമന്മാര്‍ ചുറ്റിലും

പെറ്റമ്മമാരെ കളങ്കിതരാക്കുന്ന
കുറ്റം ചെയ്യുന്നു ചില അമ്മമാര്‍
ചെറ്റകളെന്നു വിളിച്ചാല്‍ ചേരുമോ
പറ്റെ മനുഷ്യത്വം നശിച്ചിവറ്റകളെ

പ്രേമിക്കാനിനി പേടി വേണം
പ്രാണന്‍ പോകും പണിയാണോര്‍ത്തോ
ഫ്രീക്കന്‍മാരുടെ വലയില്‍ വീണാല്‍
ഫ്രീയാവില്ലീ നാരീ ജന്മം

ആണെന്ന വാക്കിന് പകരം വെക്കാന്‍
ആകെയുള്ളൊരു പദം മാത്രം പുരുഷന്‍
അംഗനമാരെ പറയാന്‍ വാക്കുകളെത്ര
അവരുടെ നാക്കിന്‍ നീളം പോലെ
അബല, സ്ത്രീ, മഹിള, പെണ്ണ്, വനിതയും

ആര്‍ത്തവ രക്തത്തില്‍
ആര്‍ത്തട്ടഹസിച്ചവര്‍
ആരോരുമറിയാതെ
അന്യം നിന്നുപോയിന്ന്

പെറ്റമ്മയില്‍ പോലും
കാമാര്‍ത്തി തീര്‍ക്കും മക്കള്‍
തോറ്റുപോയീ നാട്
ആദ്യസേവയാല്‍ കഷ്ടം

ചോദിച്ചു നോക്കൂ ആരോടാണെങ്കിലും
പ്രേമിച്ചിരുന്നില്ലേ പണ്ടുകാലങ്ങളില്‍
കൊതിച്ചിരുന്നു അവളെ കാണാനും കേള്‍ക്കാനും
പേടിച്ചിരുന്നു ഞങ്ങള്‍ മിണ്ടാനും പറയാനും
എന്നാല്‍ ഇന്നോ

പ്രണയിക്കാന്‍ പേടിയല്ല
നാണമില്ലൊപ്പം പോകാന്‍
ആസ്വദിക്കണമെല്ലാം വേഗം
അവതാളത്തിലാകുമീ കുട്ടികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poem, Poet, Kookanam-Rahman, Kerala, Poem by Kookkanam Rahman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?