മംഗളൂരു എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.06.2019) മംഗളൂരു എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സുമയ്യ മന്‍സിലില്‍ സുഹൈലിന്റെ ഭാര്യ ഖൈറുന്നിസ (25) ആണ് മരിച്ചത്. ജൂണ്‍ 18ന് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഗള്‍ഫിലേക്ക് പോവുകയായിരുന്ന സുഹൈലിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ എയര്‍പോര്‍ട്ട് റോഡില്‍ മേരി ഹില്ലില്‍ വെച്ച് കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

സുഹൈലിന്റെ ഇളയസഹോദരന്‍ സമദ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ പിതാവ് അസീസ്, സഹോദരി സുമയ്യ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഖൈറുന്നിസക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

കുണ്ടംകുഴി ബെഡക്കികണ്ടത്തെ ഷംസുദ്ദീന്‍- നസീമ ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍ മുഹമ്മദ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mangalore, Woman, Injured, Car-Accident, Death, Accidental-Death, House wife died after accident injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?