ബിനോയ് കോടിയേരിയെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ല, പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
ദേശീയം (www.evisionnews.co): ബിനോയ് കോടിയേരിയെ തത്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് മുംബൈ പോലീസ്. ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി ബിനോയിക്കെതിരെ നല്‍കിയ പരാതി. അതിനാലാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്ജി അവധിയായിരുന്നതിനാല്‍ കേസ് മാറ്റുകയായിരുന്നു.
അതേസമയം, ഒരാഴ്ചയിലേറെ കേരളത്തില്‍ പരിശോധന നടത്തിയിട്ടും മുംബൈയില്‍ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല.
Powered by Info News For You
Comments
Post a Comment