സ്‌ക്രീനിനുളളില്‍ തന്നെ ക്യാമറ ഒളിച്ചുവയ്ക്കുന്ന ഡിസൈന്‍ അവതരിപ്പിച്ച് ഒപ്പോ; സാധാരണ സെല്‍ഫി ക്യാമറകളെക്കാള്‍ വലിയ സെന്‍സറും പിക്‌സലും ഇതിന്റെ പ്രത്യേകത
ന്യൂഡല്‍ഹി: (www.kvartha.com 27.06.2019) സെല്‍ഫി ക്യാമറയ്ക്ക് പൊട്ടു പോലെ ഒരിടം നല്‍കുന്ന നോച്ച് ഡിസൈനും സെല്‍ഫി ക്യാമറ ഫോണിനുള്ളില്‍നിന്ന് ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നുവരുന്ന പോപ്അപ് ഡിസൈനേയും കടത്തി മുന്നോട്ട് വന്നിരിക്കുന്നു ഒപ്പോ ഫോണ്‍. സ്‌ക്രീനിനുള്ളില്‍ തന്നെ ക്യാമറ ഒളിച്ചുവെയ്ക്കുന്ന ഡിസൈനാണ് ഒപ്പോ അവതരിപ്പിച്ചത്.
ബുധനാഴ്ച ചൈനയിലെ ഷാങ്ഹായില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ 'ഇന്‍ഡിസ്‌പ്ലേ ക്യാമറ'യുള്ള ഫോണ്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. സാധാരണ സെല്‍ഫി ക്യാമറകളെക്കാള്‍ വലിയ സെന്‍സറും പിക്‌സലുമാണ് ഇതിലെ ക്യാമറയ്ക്കുള്ളതെന്ന് കമ്പനി അറിയിച്ചു.
പ്രത്യേകതരം സുതാര്യ പദാര്‍ഥം കൊണ്ടാണ് ക്യാമറയ്ക്കു മുകളില്‍ വരുന്ന ഡിസ്‌പ്ലേ സ്‌ക്രീനിന്റെ ഭാഗം രൂപപ്പെടുത്തിയത്. സ്‌ക്രീന്‍ മറയുള്ളതുകാരണം വ്യക്തത കുറയാതിരിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തും. എന്നാല്‍ വിപണിയില്‍ ഇത്തരം ഫോണുകള്‍ എന്നെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Technology, Business, Mobile Phone, Oppo’s exciting new tech hides the selfie camera under the phone screen

Powered by Info News For You

Comments
Post a Comment