ബേക്കല്‍ കോട്ടയിലേക്കുള്ള റോഡ് ടാറിംഗില്‍ കൃത്രിമമെന്ന് ആരോപണം; നാട്ടുകാര്‍ റോഡ് പണി തടഞ്ഞു
ഉദുമ: (www.kasargodvartha.com 09.06.2019) ബേക്കല്‍ കോട്ടയിലേക്കുള്ള റോഡ് ടാറിംഗില്‍ കൃത്രിമം നടത്തിയതായി ആരോപിച്ച് നവീകരണം നാട്ടുകാര്‍ തടഞ്ഞു. ബി ആര്‍ ഡി സിയുടെ നിയന്ത്രണത്തിലുള്ള റോഡ് ഡി ടി പി സിക്കാണ് നിര്‍മ്മാണ ചുമതല. ചന്ദ്രഗിരി, കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിന്റെ കോട്ടക്കുന്ന് ജംഗ്ഷനില്‍ നിന്ന് ബേക്കല്‍ കോട്ടയിലേക്കാണ് റോഡ് വീതികൂട്ടി ടാറിംഗ് നടത്തി മോഡി കൂട്ടുന്നത്. കെ എസ് ടി പിയാണ് റോഡ് നിര്‍മ്മിക്കുന്നത്.
കോട്ടക്കുന്ന് ജംഗ്ഷനില്‍ 18 മീറ്റര്‍ വീതിയിലാണ് റോഡ്. മധ്യത്തില്‍ അഞ്ചു മീറ്റര്‍ വൃത്താകൃതിയില്‍ ഡിവൈഡറും ഇരുവശങ്ങളിലും അഞ്ചു മീറ്റര്‍ വീതിയില്‍ റോഡ്, ഇരുവശങ്ങളിലും നടപ്പാത എന്നിങ്ങനെയാണ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ അളന്ന് നോക്കുമ്പോള്‍ കേവലം 15 മീറ്റര്‍ മാത്രമാണ് റോഡിന് ആകെയുള്ള വീതി. നാട്ടുകാര്‍ റോഡിലെ ടാറിംഗ് ഉള്‍പ്പെടെ തടഞ്ഞപ്പോള്‍ ഡി ടി പി സിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ സ്ഥലത്തെത്തുകയും ചെയ്തു. റോഡിന്റെ നവീകരണത്തില്‍ കൃത്രിമം കാട്ടിയതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാരന്‍ തയ്യാറായില്ല.
തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവെച്ച് തൊഴിലാളികള്‍ മടങ്ങുകയായിരുന്നു. സംഭവം സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു. 99,94176 രൂപയാണ് റോഡ് നവീകരണത്തിന്റെ ചെലവിനായി ഫണ്ട് നീക്കിവെച്ചിരിക്കുന്നത്.
നേരത്തെ റോഡ് നിര്‍മാണത്തിനായി വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രകമാനം പൊളിക്കുന്നതിനെതിരെ ക്ഷേത്രഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bekal, Road Tarring, Allegation against Road tarring; construction stopped by natives
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment