മൊബൈല്‍ മോഷ്ടാക്കളെ പിടികൂടാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം; നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്

ന്യൂഡല്‍ഹി: (www.kvartha.com 21.06.2019) നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താന്‍ നിലവില്‍ പരിഹാരങ്ങളൊന്നും ഉണ്ടായിട്ടില്ല. മൊബൈല്‍ മോഷണവും ഇന്ന് കൂടി വരുകയാണ്. ഇതിനെല്ലാം പരിഹാരവുമായാണ് പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം എത്തിയിരിക്കുന്നത്. മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി(ഐഎംഇഐ) നമ്പര്‍ സമാഹരിച്ച്, ഉപയോഗം തടയാനും ഫോണുകള്‍ കണ്ടെത്താനുമുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും.

ഇത് നടപ്പിലാക്കുന്നത് സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍(സിഇഐആര്‍) എന്ന ഡേറ്റാബേസ് ഓണ്‍ലൈനായാണ്. മൊബൈല്‍ മോഷ്ടിക്കണം നടന്നുവെങ്കില്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാം. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കില്‍ ഉപയോഗിക്കുന്നതു തടയുകയും ചെയ്യുന്നു.

New Delhi, News, National, Technology, Mobile Phone, Robbery, Police, Complaint, You can soon track your stolen phone, govt set to roll out IMEI database

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടനെ പോലീസില്‍ പരാതി നല്‍കുക. തുടര്‍ന്ന് ഹെല്‍പ്ലൈന്‍ നമ്പറിലൂടെ ടെലികോം വകുപ്പിനെയും അറിയിക്കുക. റിപ്പോര്‍ട്ടിനൊപ്പം ഫോണ്‍ മോഷണം സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകളും നല്‍കണം. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.

ബ്ലാക്ക് ലിസ്റ്റിലാണ് നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ ഉള്‍പ്പെടുത്തുക. പദ്ധതി കേന്ദ്രമന്ത്രാലയം ഈ പദ്ധതി 2017 ജൂലൈയിലാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. അടുത്താഴ്ച സിഇഐആര്‍ സംവിധാനം നിലവില്‍ വരുമെന്നാണാണ് ടെലികോം മന്ത്രാലയം അധികൃതര്‍ വിവരം നല്‍കിയത്. ഈ പദ്ധതിക്കായി കഴിഞ്ഞ ഇടക്കാല ബജറ്റില്‍ 15 കോടി രൂപയായിരുന്നു കേന്ദ്രം അനുവദിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Technology, Mobile Phone, Robbery, Police, Complaint, You can soon track your stolen phone, govt set to roll out IMEI database


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?