ശക്തമായ തിരമാലയില്‍ എഞ്ചിനില്‍ വെള്ളംകയറി; തകരാറിലായ ബോട്ടില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2019) ശക്തമായ തിരമാലയില്‍ എഞ്ചിനില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് തകരാറിലായ ബോട്ടില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. കണ്ണൂരിലെ സിറാജിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കടലില്‍ കുടുങ്ങിയത്. കോട്ടയം മാന്നാനം സ്വദേശി ദേവന്‍ (50), തമിഴ്നാട് പനവിലി പേട്ടൈ സ്വദേശി മണികണ്ഠന്‍ (60), മലപ്പുറം കൊടയന്നൂര്‍ സ്വദേശി ബുറാഖ് (45), കായംകുളം സ്വദേശി ബാബു (55) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ വിവരമറിഞ്ഞെത്തിയ ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടില്‍ രക്ഷപ്പെടുത്തുകയായിരുന്നു.

കാഞ്ഞങ്ങാടിനും ബേക്കലിനുമിടയില്‍ 15 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു ബോട്ട് കുടുങ്ങിയത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് വള്ളം കടലില്‍ കുടുങ്ങിയ വിവരം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ കിട്ടിയത്. ഉടന്‍ തന്നെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.അജിതയുടെ നിര്‍ദേശപ്രകാരം ജീവനക്കാരായ മനു, നാരായണന്‍, ധനീഷ്, കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. വൈകിട്ട് മൂന്നു മണിയോടെ എല്ലാവരെയും കാസര്‍കോട് കസബ തീരത്തെത്തിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Sea, fishermen, Top-Headlines, Fishermen trapped in sea; rescued by fisheries department
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?