രണ്ടാഴ്ച മുമ്പ് നെടുമങ്ങാട് നിന്നും കാണാതായ പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി; സ്ഥലത്തുനിന്നും മുങ്ങിയ അമ്മയും കാമുകനും പോലീസ് പിടിയില്‍
നെടുമങ്ങാട്: (www.kvartha.com 29.06.2019) രണ്ടാഴ്ച മുമ്പ് നെടുമങ്ങാട് നിന്നും കാണാതായ പതിനാറുകാരിയുടെ മൃതദേഹം കാരാന്തല ആര്‍.സി പള്ളിക്ക് സമീപത്ത് നിന്നുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയേയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പത്തു ദിവസം മുമ്പ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ജുവിനെയും (39) കാമുകന്‍ ഇടമല സ്വദേശി അനീഷിനെയും (32) ആണ് വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നിന്നും നെടുമങ്ങാട് പോലീസ് പിടികൂടിയത്. അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. മഞ്ജുവിന്റെ മകള്‍ മീര (16) കൊല്ലപ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്ന് കാമുകന്റെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനില്‍ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന നെടുമങ്ങാട് മഞ്ച സ്വദേശിയായ മഞ്ജു, ഏറെനാളായി പറണ്ടോട് വാടകവീട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം. ഇവര്‍ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. പത്തുദിവസം മുമ്പാണ് മഞ്ജുവിനെയും മകളെയും കാണാതായെന്നു കാട്ടി ബന്ധുക്കള്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മീരയും അമ്മയ്ക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ ധാരണ.
മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് മഞ്ജുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മീര ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടിയും സംശയാസ്പദമായ പെരുമാറ്റവുമാണ് പോലീസിന് ലഭിച്ചത്.
അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കില്‍ കയറ്റി കിണറ്റില്‍ തള്ളുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പിന്നീട് ഇവര്‍ തമിഴ്നാട്ടിലേക്ക് പോയി.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ ഇരുവരുടെയും വീടുകളിലും പരിസരങ്ങളിലും പരിശോധന ആരംഭിക്കുകയായിരുന്നു. കരിപ്പൂര്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ചവിജയം നേടിയ മിടുക്കിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മീരയുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing girl found dead in well after two weeks; mother, lover nabbed, News, Local-News, Dead Body, Police, Custody, Murder, Missing, Kerala.

Powered by Info News For You

Comments
Post a Comment