അടുക്കള വാതില്‍ തുറന്ന് ഗൃഹനാഥന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് പുലി അകത്ത് കയറി; പിന്നീട് സംഭവിച്ചത്!

വാല്‍പ്പാറ: (www.kvartha.com 01.06.2019) അടുക്കള വാതില്‍ തുറന്ന് ഗൃഹനാഥന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് പുലി അകത്ത് കയറി. തൃശ്ശൂര്‍ ജില്ലയിലെ വനമേഖലയായ വാല്‍പ്പാറ കുരങ്ങുമുടിയിലെ എസ്റ്റേറ്റ് തൊഴിലാളിയുടെ വീടിനുള്ളിലാണ് പുലി കയറിയത്. മറുനാടന്‍ തൊഴിലാളിയായ അരുണിന്റെ വീട്ടിലെ അടുക്കളയിലാണ് പുലിയെ കണ്ടെത്തിയത്.

ശുചിമുറിയ ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച രാത്രി അരുണ്‍ വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയിരുന്നു. അടുക്കളവാതില്‍ തുറന്നിട്ടാണ് പോയത്. തിരിച്ചെത്തി വാതിലടച്ചപ്പോഴാണ് അടുക്കളയില്‍ വിറകുവെക്കാനായുണ്ടാക്കിയ മരത്തിന്റെ തട്ടില്‍ പുലിയിരിക്കുന്നത് കണ്ടത്.

Man goes out to pee at night, finds leopard inside house when returned, News, Local-News, Humor, Children, Kerala

ഈ സമയം അരുണിന്റെ ഭാര്യയും കുട്ടികളും വീടിനകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. പുലിയെ കണ്ടതോടെ അരുണ്‍ ഭാര്യയെയും കുട്ടികളെയും പതുക്കെ വിളിച്ചുണര്‍ത്തി വീടിന്റെ മുന്‍വാതിലിലൂടെ അടുത്ത വീട്ടിലേക്കോടി.

തുടര്‍ന്ന് ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ നേരത്തെ തീവ്ര പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man goes out to pee at night, finds leopard inside house when returned, News, Local-News, Humor, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?