ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് യുവതി; അങ്ങനെയെങ്കില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമോ എന്ന് പ്രതിഭാഗം, ബിനോയ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉച്ചയ്ക്ക്

മുംബൈ: (www.kvartha.com 24.06.2019) ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി തിങ്കളാഴ്ച്ച ഉത്തരവ് പുറപ്പെടുവിക്കും. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.

കേസില്‍ ബലാത്സംഗക്കുറ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. യുവതി പറയുന്ന പ്രകാരം 2009 മുതല്‍ 2015 വരെ ബിനോയ്‌ക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ജീവിച്ചത് എന്നാണ്. അങ്ങനെയെങ്കില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചത്. എന്നാല്‍ ബിനോയ് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്നും ഇത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.


ജാമ്യം ലഭിക്കുകയാണെങ്കില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളത്. ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുള്ളതിനാല്‍ കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്. കോടതി ഉത്തരവിന് ശേഷം മുംബൈ പോലീസ് കേസില്‍ തുടര്‍ നടപടി സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kodiyeri Balakrishnan, Mumbai, Molestation, Court, Court Order, Lady, Husband, Wife, Advocate, Police, Mumbai Court will consider Binoy Kodiyeri's Bail Petition today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?