മനസിന് വിഷമമുണ്ടായപ്പോള്‍ ഏകാന്തത ആഗ്രഹിച്ചാണ് നാടുവിട്ടതെന്ന് സി ഐ നവാസ്

കൊച്ചി: (www.kasargodvartha.com 16.06.2019) മനസിന് വിഷമമുണ്ടായപ്പോള്‍ ഏകാന്തത ആഗ്രഹിച്ചാണ് നാടുവിട്ടതെന്ന് സി ഐ നവാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അച്ചടക്കം പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും പറയാനുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മൊഴിയായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസിന്റെ ഭാഗമായി തുടരുന്നതിനാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ല. മനസിന് വിഷമമുണ്ടായപ്പോള്‍ ഏകാന്തത ആഗ്രഹിച്ച് മാറിനില്‍ക്കുകയായിരുന്നവെന്നും സി ഐ വ്യക്തമാക്കി. മോലുദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മട്ടാഞ്ചേരി സി ഐ ആയി ചാര്‍ജ്ജെടുക്കുന്ന കാര്യം തീരുമാനിക്കും. വിഷമഘട്ടത്തില്‍ കുടുംബത്തോടൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. തനിക്ക് സമൂഹം ഒരുപാട് പിന്തുണ നല്‍കി. അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജോലിയില്‍ തുടരുമെന്നും സി ഐ നവാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സി ഐയെ പൊടുന്നനെ കാണാതായത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kochi, Top-Headlines, Trending, CI Navas about his missing incident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?