ആന്തൂരില്‍ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റി; ഒരാളേയും ഒതുക്കാന്‍ സി പി എമ്മിന് സാധിക്കില്ലെന്നും പി ജയരാജന്‍

കണ്ണൂര്‍: (www.kvartha.com 28.06.2019) ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. ആന്തൂര്‍ ആത്മഹത്യ വിഷയത്തില്‍ പാര്‍ട്ടി തിരുത്തിയിട്ടും നിലപാടില്‍ മാറ്റമില്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ ജയരാജന്‍ നല്‍കുന്നത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്‍ തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുന്നത്.

ഒരു പ്രവര്‍ത്തകനേയും ഒതുക്കാന്‍ സിപിഎമ്മിന്റെ സംഘടനാ തത്വം അനുസരിച്ച് സാധിക്കില്ല. സിപിഎമ്മില്‍ പണ്ട് താന്‍ എന്തായിരുന്നോ അത് തന്നെയാണ് ഇപ്പോഴും താന്‍. എന്നെ ഒതുക്കുക വലതുപക്ഷത്തിന്റെ ഉദ്ദേശ്യമാണ്. തന്റെ ജനകീയതില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി ഉണ്ടാകേണ്ട കാര്യമില്ല എന്നും ജയരാജന്‍ പറയുന്നു.

P Jayarajan on Anthoor suicide issues, Kannur, News, Politics, Suicide, CPM, P Jayarajan, Trending, Kerala

നഗരസഭയ്ക്ക് സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന വിഷയത്തില്‍ വീഴ്ച പറ്റി. അത് അഗീകരിക്കണം. പാര്‍ട്ടി വേറെ, തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ പി.കെ ശ്യാമളയ്ക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം എന്ന കൃത്യമായ മറുപടിയാണ് ജയരാജന്‍ നല്‍കുന്നത്.

ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി എന്തുകൊണ്ട് കൊടുത്തില്ല എന്ന കാര്യം അന്വേഷിച്ചു. അന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നാണ് മറുപടി കിട്ടിയത്.

സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദേശമാണ് നഗരസഭയ്ക്ക് മുന്‍പാകെ വച്ചത്. അങ്ങനെയാണ് ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടത്. അതിന് ശേഷവും കാലതാമസം വന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ദാരുണമായ അന്ത്യമുണ്ടായതും. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ട്.

തന്റെ ഇടപെടലുകളില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടാകേണ്ട കാര്യമില്ല. കാരണം പാര്‍ട്ടി പ്രവര്‍ത്തകനെ നിലയില്‍ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനത്തിലാണ് താന്‍ ഇടപെടുന്നത്. പാര്‍ട്ടിക്ക് അതീതമായല്ല. പാര്‍ട്ടിക്ക് വിധേയമായ പ്രവര്‍ത്തനങ്ങളാണ് താന്‍ നടത്തുന്നത്. ശത്രുക്കള്‍ക്കെതിരായ ഉറച്ചനിലപാട് സ്വീകരിക്കുന്നതിലൂടെ പാര്‍ട്ടി ബന്ധുക്കള്‍ക്കിടയില്‍ നല്ല പ്രതികരണത്തിന് ഇടയാക്കുന്നുണ്ട്. പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടാല്‍ എനിക്ക് ഈ അംഗീകാരം കിട്ടുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ആന്തൂരില്‍ വിഷയവുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. എന്നാല്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്ക് വീഴ്ചപറ്റിയെന്ന കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളിയതില്‍ കീഴ്ഘടകങ്ങളില്‍ അതൃപ്തിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P Jayarajan on Anthoor suicide issues, Kannur, News, Politics, Suicide, CPM, P Jayarajan, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?