വൈദ്യുതി ബില്‍ കൂടുന്നതിനെ ചൊല്ലിയുള്ള കുടുംബകലഹം; പരിഹാരമെന്നോണം വീട്ടിലെ ബള്‍ബുകളെല്ലാം ഊരിമാറ്റി; വഴക്കിനിടെ ഭര്‍തൃപിതാവ് മരുമകളുടെ കഴുത്തറുത്തുകൊന്നു; ക്രൂരമായ കൊലപാതകത്തിനുശേഷം ഗൃഹനാഥന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
ന്യൂഡെല്‍ഹി: (www.kvartha.com 26.06.2019) വൈദ്യുതി ബില്‍ കൂടുന്നതിനെ ചൊല്ലിയുള്ള കുടുംബകലഹം യുവതിയുടെ ജീവനെടുത്തു. ഡെല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ ചൊവ്വാഴ്ച രാത്രിയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കിയ സംഭവം. 33കാരിയായ നീരജ് ദേവിക്കാണ് കേവലം ഒരു വൈദ്യുതി ബില്ലിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്.
ബില്ല് കൂടുന്നത് പതിവായതോടെ ഭര്‍തൃമാതാപിതാക്കളുമായി വഴക്കിട്ട നീരജ് ദേവി വീട്ടിലെ ബള്‍ബുകളെല്ലാം ഊരിമാറ്റി. ഇതേചൊല്ലിയുള്ള വഴക്കിനിടെയാണ് ഭര്‍തൃപിതാവ് 65കാരനായ ഭഗത് റാം നീരജയുടെ കഴുത്തറുത്തത്. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട വസ്ത്രവുമായി ഭഗത്റാം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.
നീരജ് ദേവി മിക്കപ്പോഴും തന്നോടും ഭാര്യ ഹുക്കും ദേവിയോടും വഴക്കിട്ടിരുന്നുവെന്നും ഭര്‍ത്താവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നും ഭഗത് റാം പോലീസിന് മൊഴി നല്‍കി. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലിന്റെ പേരില്‍ വഴക്കിട്ട മരുമകള്‍ തന്നെയും തന്റെ ഭാര്യയെയും ബുദ്ധിമുട്ടിക്കാന്‍ സ്റ്റെയര്‍കേസ്, അടുക്കള, ശുചിമുറി എന്നിവിടങ്ങളിലെ ബള്‍ബ് ഊരിമാറ്റിയെന്നും അതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഭഗത്റാം പോലീസിനോട് സമ്മതിച്ചു.
കൊലനടന്ന ദിവസം താനും ഭാര്യയും ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ മരുമകള്‍ അവിടെവെച്ചും ഇക്കാര്യത്തെ ചൊല്ലി വഴക്കടിച്ചു. ഇതോടെ കറിക്കത്തി എടുത്ത് മരുമകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഭഗത് റാം പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ നീരജ് ദേവിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിക്ക് 10 വയസുള്ള ഒരു മകനുമുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി യുവതി ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയാണ്. എന്നാല്‍ ഭര്‍തൃ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം.
ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. യുവതി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ വിവാഹ മോചനത്തിനുള്ള കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. അതേസമയം കഴിഞ്ഞ ഏഴുവര്‍ഷമായി ഭര്‍ത്താവ് യുവതിക്ക് ചെലവിന് നല്‍കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം നീരജ് ദേവിക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹികപീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi Man Slits Daughter-in-law’s Throat After Fight Over Light Bulb, Surrenders in Blood-soaked Clothes, New Delhi, News, Local-News, Murder, Crime, Criminal Case, Police, Arrested, National.

Powered by Info News For You

Comments
Post a Comment