വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ല; വെളിപ്പെടുത്താന്‍ ഇനിയും ചിലതു കൂടി, അപകട സ്ഥലത്തു നിന്ന് ഒരാള്‍ ഓടിയും ഒരാള്‍ ബൈക്കിലും രക്ഷപ്പെടുന്നത് കണ്ടു; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി
തിരുവനന്തപുരം: (www.kvartha.com 05.06.2019) പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറിന്റെ അപകടമരണത്തില്‍ അസ്വാഭാവികത വെളിപ്പെടുത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ സോബിയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ബാല ഭാസ്‌കറിന്റേത് അപകട മരണമല്ലെന്നാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാകുമെന്ന് സോബി പറയുന്നു.
മാധ്യമങ്ങളോട് വെളിപ്പെടുത്താത്ത ചില കാര്യങ്ങള്‍ കൂടിയുണ്ടെന്നും സോബി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് പറഞ്ഞുവെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ബുധനാഴ്ച രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്.
അപകട സ്ഥലത്തു നിന്ന് ഒരാള്‍ ഓടിയും ഒരാള്‍ ബൈക്കിലും രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അസ്വാഭാവികത തോന്നിയെന്നും പിന്നീട് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാകുകയും ചെയ്തതിനു പിന്നാലെയാണ് ദുരൂഹത ആരോപിച്ച് സോബി രംഗത്തെത്തിയത്.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Witness reveals crucial information about Balabhaskar's death, Thiruvananthapuram, News, Crime Branch, Accidental Death, Media, Allegation, Trending, Kerala.
Keywords: Witness reveals crucial information about Balabhaskar's death, Thiruvananthapuram, News, Crime Branch, Accidental Death, Media, Allegation, Trending, Kerala.
Powered by Info News For You

Comments
Post a Comment