എ ടി എമ്മില്‍ നിന്നും പണം ലഭിച്ചില്ലേ? എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: (www.kvartha.com 15.06.2019) എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലേ? എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. എടിഎമ്മില്‍ പണമില്ലെങ്കില്‍ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് ആര്‍ ബി ഐയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് എല്ലാം ബാങ്കുകള്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടു ചെയ്തു.

ബാങ്കില്‍ എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. നിരന്തരം ഇത്തരം സാഹചര്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

RBI tightens noose around banks, to impose penalty for keeping ATMs dry, New Delhi, News, Business, Banking, Bank, RBI, Compensation, ATM, National

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകിടക്കാന്‍ കാരണം. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: RBI tightens noose around banks, to impose penalty for keeping ATMs dry, New Delhi, News, Business, Banking, Bank, RBI, Compensation, ATM, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?