രോഗശമനത്തിനും സൗന്ദര്യവര്‍ധനവിനും മാത്രമല്ല മഞ്ഞള്‍, ഓര്‍മശക്തി കൂട്ടാനും; പഠനം പറയുന്നത് ഇങ്ങനെ

കൊച്ചി: (www.kvartha.com 22.06.2019) മഞ്ഞളിന്റെ ഗുണങ്ങള്‍ നമുക്കറിയാമല്ലോ.. രോഗശമനത്തിനും സൗന്ദര്യവര്‍ധനത്തിനും ഭക്ഷണത്തില്‍ ചേര്‍ക്കാനും മാത്രമല്ല മഞ്ഞള്‍, ഓര്‍മശക്തി കൂട്ടാനും. ഈ മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാന്‍ നിരവധി ഗവേഷണങ്ങളാണ് പാശ്ചാത്യ ലോകത്ത് നടക്കുന്നത്. അങ്ങനെ ലാസാഞ്ചലസിലെ കലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു എന്നാണ്.

ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ അല്‍ഷിമേഴ്‌സ് ബാധിതരുടെ എണ്ണം കുറയാന്‍ കാരണം മഞ്ഞളിന്റെ ഉപയോഗമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മഞ്ഞളിലടങ്ങിയ കുര്‍കുമിന് അള്‍ഷിമേഴ്‌സ് ബാധിച്ചവരില്‍ തലച്ചോറിലെ മടക്കുകളില്‍ ഉണ്ടാകുന്ന വളരെ സൂക്ഷ്മമായ പ്ലേക്കുകളില്‍ മാറ്റം വരുത്താന്‍ കഴിയും. ആന്റി ഇന്‍ഫ്‌ലമേറ്ററി ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കുര്‍കുമിന് ഉണ്ട്.

Kochi, News, Kerala, Health, Lifestyle & Fashion, Researchers, Turmeric compound could boost memory and mood

കുര്‍കുമിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെങ്കിലും അല്‍ഷിമേഴ്‌സ്, വിഷാദം മുതലായവയ്ക്കു കാരണമാകുന്ന തലച്ചോറിലെ വീക്കം കുറയ്ക്കാന്‍ കുര്‍കുമിനുള്ള കഴിവാകാം കാരണമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ജീറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

പഠനം നടത്തിയത് ചെറിയ ഓര്‍മക്കുറവുള്ള 50 നും 90 വയസ്സിനും ഇടയില്‍ പ്രായമുള്ള 40 പേരിലാണ്. ഇവരില്‍ ചിലര്‍ക്ക് ഒന്നര വര്‍ഷക്കാലം ഡമ്മി ഗുളികകളും മറ്റുള്ളവര്‍ക്ക് ദിവസം 90 ഗ്രാം കുര്‍കുമിനും നല്‍കി. ഒടുവില്‍ കുര്‍കുമിന്‍ കഴിച്ചവര്‍ക്ക് ഓര്‍മശക്തിയും ശ്രദ്ധയും മെച്ചപ്പെട്ടതായി കണ്ടു. എന്നാല്‍ ഡമ്മി ഗുളികകള്‍ കഴിച്ചവര്‍ക്ക് ഒരു മാറ്റവും കണ്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Health, Lifestyle & Fashion, Researchers, Turmeric compound could boost memory and mood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?