റേഷന്‍ വിതരണത്തിനായി ഏകീകൃത സംവിധാനം ഒരുങ്ങുന്നു; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കും, രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനുള്ള പദ്ധതി ഉടന്‍

തിരുവനന്തപുരം: (www.kvartha.com 25.06.2019) ഇനിമുതല്‍ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാവുന്ന സംവിധാനം ഒരുങ്ങുന്നു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന കേന്ദ്ര പദ്ധതിയാണ് കേരളത്തിലും നടപ്പാന്‍ ഒരുങ്ങുന്നത്. ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഐഎംപിഡിഎസ്) നടപ്പാക്കാന്‍ സംസ്ഥാനത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം.

സംസ്ഥാനത്ത് ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന പോര്‍ട്ടബിലിറ്റി സംവിധാനം ഇപ്പോഴുണ്ട്. ഇതു രാജ്യമാകെ വ്യാപിപ്പിക്കും. തൊഴില്‍ തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കട ഉടമകള്‍ കൈക്കലാക്കാറുണ്ട്. അതിനാല്‍ തൊഴില്‍ ചെയ്യുന്ന സംസ്ഥാനത്ത് ഇവര്‍ക്കു റേഷന്‍ ലഭിക്കാറില്ല. പുതിയ സംവിധാനം ഈ പ്രശ്‌നത്തിനത്തിനും പരിഹാരമാകും.

Thiruvananthapuram, News, Kerala, Government, Ration shop, Buy ration from anywhere

കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍കടകളില്‍നിന്ന് ധാന്യങ്ങള്‍ ലഭിച്ചുതുടങ്ങിയാല്‍ റേഷന്‍ കടകളും കൂടുതല്‍ സജീവമാകും. സംസ്ഥാന അതിര്‍ത്തികളില്‍ രണ്ട് സംസ്ഥാനത്തും റേഷന്‍ കാര്‍ഡ് ഉള്ളവരുണ്ട്. ഐഎംപിഡിഎസ് നടപ്പായാല്‍ ഒരു റേഷന്‍ കടയില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് രാജ്യത്തെ മറ്റൊരിടത്തു നിന്നും റേഷന്‍ സാധനം ലഭിക്കില്ല. സ്വാഭാവികമായും രണ്ടാമത്തെ കാര്‍ഡ് റദ്ദാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Government, Ration shop, Buy ration from anywhere


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?