ദേലംപാടിയില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
പള്ളങ്കോട് (www.evisionnews.co): 'നേരിനായി സംഘടിക്കുക, നീതിക്കായി പൊരുതുക' എന്ന പ്രമേയവുമായി ജുലൈ ഒന്നിന് ആരംഭിക്കുന്ന യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ദേലംപാടി പഞ്ചായത്തില്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലേക്കുള്ള മെമ്പര്‍ഷിപ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബിര്‍ ബഷീര്‍ പള്ളങ്കോട്, മണ്ഡലം സെക്രട്ടറി സി.കെ റംസീര്‍, വാര്‍ഡ് മെമ്പര്‍ എ, ഷുഹൈബ്, മനാഫ് പരപ്പ, ഉമ്മര്‍ പി.ആര്‍, മൊയ്തു ദേലംപാടി, ഇര്‍ഷാദ് പ്രസംഗിച്ചു.
Powered by Info News For You
Comments
Post a Comment