ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധം; സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് പുതിയ വസ്ത്രധാരണച്ചട്ടം, ഡ്രസ് കോഡ് നിര്‍ബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: (www.kvartha.com 02.06.2019) സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് പുതിയ വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവ്. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാമെന്നും പുരുഷന്‍മാര്‍ തമിഴ് സംസ്‌കാരം എടുത്ത് കാണിക്കുന്നതോ, ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളോ ധരിക്കണം. ചുരിദാറിനൊപ്പം സ്ത്രീകള്‍ ഷാള്‍ നിര്‍ബന്ധമായി ധരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് സെക്രട്ടേറിയറ്റിലെ പുതിയ വസ്ത്രധാരണ രീതികള്‍ സംബന്ധിച്ച ഉത്തരവിറക്കിയത്. മെയ് 28നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്രമുണ്ടെങ്കിലും മാന്യമായ വസ്ത്രധാരണം ഉറപ്പാക്കുന്നതിനാണ് പുതിയ വസ്ത്രധാരണച്ചട്ടം പുറത്തിറക്കിയതെന്ന് ഉത്തരവില്‍ പറയുന്നു. കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക വസ്ത്രധാരണച്ചട്ടം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Tamilnadu, dress, Women, chennai, Secretariat, Government, new dress code from tamilnadu government

Powered by Info News For You

Comments
Post a Comment