'ആരും എട്ടുകാലി മമ്മുഞ്ഞുകളാകാന്‍ ശ്രമിക്കരുത്, ശ്രമിച്ചാല്‍ അത്തരക്കാരുടെ ചരിത്രം എനിക്കു പറയേണ്ടി വരും, എന്നെക്കൊണ്ട് അതു പറയിപ്പിച്ച് വഷളാക്കരുത്'; കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളിലുള്ള സൈബര്‍ ആക്രമണത്തിനെതിരെ തുറന്നടിച്ച് ഉണ്ണിത്താന്‍
കാസർകോട്: (www.kasargodvartha.com 18.06.2019) 'ആരും എട്ടുകാലി മമ്മുഞ്ഞുകളാകാന്‍ ശ്രമിക്കരുത്, ശ്രമിച്ചാല്‍ അത്തരക്കാരുടെ ചരിത്രം എനിക്കു പറയേണ്ടി വരും, എന്നെക്കൊണ്ട് അതു പറയിപ്പിച്ച് വഷളാക്കരുത്'... കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളിലുള്ള സൈബര്‍ ആക്രമണത്തിനെതിരെ തുറന്നടിച്ച് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയസമയം ഫേസ്ബുക്കിലൂടെ നടത്തിയ ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന സൈബര്‍ യുദ്ധം അനാവശ്യമാണ്. ഇത് അതവസാനിപ്പിക്കണം. 'എന്നെ ജയിപ്പിച്ചതാരാണെന്ന് എനിക്കറിയാം. എന്നെ സഹായിച്ചതാരാണെന്നും എനിക്കറിയാം. കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി നിന്നതാണ് വിജയത്തിനു കാരണമെന്നും അതിനാല്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ടതെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
ഞാന്‍ പാര്‍ലമെന്റ് അംഗമായത് സൗന്ദര്യം കണ്ടിട്ടല്ല. കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി എന്നെ സഹായിച്ചതുകൊണ്ടാണ്. അതിനു സഹായിച്ചത് യു ഡി എഫാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ്. അതിനാല്‍ ഓരോരുത്തര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
എം പിയെന്ന നിലയില്‍ കാസര്‍കോടിനായി ഒരുപാടു കാര്യങ്ങള്‍ നേടിയെടുക്കാനുണ്ടെന്നും അതിനു എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പരസ്പരം ചെളിവാരിയെറിഞ്ഞ് ഞാന്‍ വിജയിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കേണ്ട കാര്യത്തെ കുറിച്ചും അദ്ദേഹം ലൈവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Social-Media, Congress, Rajmohan Unnithan MP on Cyber attack of congress leaders
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment