നിലപാട് കടുപ്പിച്ച് ജോസ് കെ മാണി വിഭാഗം; ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റി വിളിച്ചേര്‍ക്കണമെന്ന് ആവശ്യം, സമവായത്തിന് ശേഷം സംസ്ഥാനകമ്മിറ്റിയെന്ന് പി ജെ, കേരളാ കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷം

കോട്ടയം: (www.kvartha.com 04.06.2019) കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന നിലപാടില്‍ ജോസ് കെ മാണി വിഭാഗം. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന് കത്തു നല്‍കി. റോഷി അഗസ്റ്റിന്‍ എംഎല്‍എയും, പ്രൊഫ.എന്‍ ജയരാജ് എംഎല്‍എയും ചേര്‍ന്നാണ് കത്ത് പിജെ ജോസഫിന് കൈമാറിയത്.

Kerala, News, Politics, Jose K Mani, K.M.Mani, P.J.Joseph, Kerala Congress (m), Election Commission, jose k mani against p j joseph

കെ എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായത്. സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒമ്പതിന് മുമ്പായി തെരെഞ്ഞെടുക്കണം. അതിനാല്‍ തന്നെ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണം എന്നാണ് കത്തിലെ പ്രധാന ആവശ്യം.

തെരഞ്ഞെടുപ്പ് കമ്മീഷന് പി ജെ ജോസഫ് നല്‍കിയ കത്തില്‍ താന്‍ പാര്‍ട്ടിയുടെ താല്‍ക്കാലിക ചെയര്‍മാനാണെന്ന് കാണിച്ചത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് ജോസ് കെ മാണി ആരോപിച്ചിരുന്നു. എന്നാല്‍ സമവായത്തിന് ശേഷമേ സംസ്ഥാനകമ്മിറ്റി വിളിക്കൂ എന്നാണ് പി ജെ ജോസഫിന്റെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Politics, Jose K Mani, K.M.Mani, P.J.Joseph, Kerala Congress (m), Election Commission, jose k mani against p j joseph


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?