കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവും എം.ഡിയുടെ വെളിപ്പെടുത്തലും അന്വേഷിക്കണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവു കാരണം യുവതിയുടെ ആര്യോഗ്യ സ്ഥിതി മോശമായതിനെ കുറിച്ചും തന്റെ കൈകൊണ്ട് ഇഞ്ചക്ഷന്‍ നല്‍കി മൂന്നുപേര്‍ മരണപ്പെട്ടതായുമുള്ള ആശുപത്രി എം.ഡിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

ഫോര്‍ട്ട് റോഡില്‍ താമസിക്കുന്ന ഷഫീഖിന്റെ ഭാര്യ ഹാജറക്കാണ് ആശുപത്രിയിലെ ഡെന്റല്‍ ക്ലാനിക്കിലെ ഡോക്ടര്‍ ലിഗ്‌നോകൈന്‍ മരുന്നിന് പകരം ഡൈല്യൂട്ട് സോഡിയം ഹൈപ്പോ കോറൈഡ് മരുന്ന് നല്‍കിയത് മൂലം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായത്. ഇക്കാര്യം ആശുപത്രി എം.ഡിയോട് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ സംഭവത്തെ നിസാര വല്‍ക്കരിക്കുകയും എന്റെ കൈകൊണ്ട് പലരും മരിച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഇക്കാര്യക്കുമുള്ള വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്നും ചികിത്സാ പിഴവുമൂലം ദുരിതമനുഭവിക്കുന്ന യുവതിക്ക് നീതി ലഭ്യമാക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും നിയമ നപടികള്‍ സ്വീകരിക്കാനും യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?