ജീവന്‍ മടക്കിനല്‍കിയത് സെല്‍ഫി; ഭാര്യയോട് പിണങ്ങിയതിന് പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമം, റെയില്‍വേ പാളത്തില്‍ കിടന്ന് സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു, ജീവന്‍ തിരിച്ചുകിട്ടിയത് ഇങ്ങനെ

ചങ്ങനാശേരി: (www.kvartha.com 27.06.2019) ഭാര്യയോട് പിണങ്ങിയതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജീവന്‍ തിരിച്ചുകിട്ടിയത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത സെല്‍ഫിയിലൂടെ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് സമീപത്താണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് റെയില്‍വേ പാളത്തില്‍ കിടക്കുന്ന സെല്‍ഫി സുഹൃത്തുക്കള്‍ക്ക് ഫോണില്‍ അയച്ചു കൊടുത്തിരുന്നു. ഈ സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ യുവാവിനെ രക്ഷിക്കാനായി പലവഴിക്ക് ഓടി. എവിയെയാണെന്ന് തിരിച്ചറിയാനായില്ല. ഒടുവില്‍ ഒരു സുഹൃത്ത് ഫോട്ടോയില്‍ കണ്ട മൈക്കുറ്റിയുടെ നമ്പര്‍ തിരിച്ചറിഞ്ഞു. ഇതോടെ ഈ മൈല്‍ക്കുറ്റി ഏതെന്ന് കണ്ടെത്താനായി ശ്രമം.

Kottayam, News, Kerala, Suicide Attempt, Friends, Escaped, Police, Youth, Youth's suicide attempt; Succesfully defeated by friends timely intervention

യുവാവിന്റെ സുഹൃത്തുക്കളിലൊരാള്‍ ആത്മഹത്യാശ്രമം സംബന്ധിച്ച വിവരം കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരാളെ വിളിച്ച് പറയുകയും അദ്ദേഹം ട്രെയിന്‍ തിരുവല്ലയില്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെ നേരില്‍ കണ്ട് കാര്യം പറയുകയും ചെയ്തു. മൈല്‍ക്കുറ്റിയുടെ നമ്പര്‍ നല്‍കുകയും ട്രെയിന്‍ ഈ മൈല്‍ക്കുറ്റി അടുത്തെത്തുമ്പോള്‍ നിര്‍ത്തണം എന്ന് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ മൈല്‍ക്കുറ്റി ഏതാണെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തി യുവാവിനെ രക്ഷപ്പെടുത്തി. യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Suicide Attempt, Friends, Escaped, Police, Youth, Youth's suicide attempt; Succesfully defeated by friends timely intervention


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?