കുട്ടികളുടെ ഡാന്‍സ്, ടിവി ഷോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

കേരളം (www.evisionnews.co): ടി.വി ചാനലുകളിലെ റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ചെറിയ കുട്ടികളെ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കുന്ന രീതികളില്‍ ചിലത് ഉചിതമല്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

സിനിമയ്ക്കായി മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതായും ചലച്ചിത്രങ്ങളിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന രംഗങ്ങള്‍ അനുകരിക്കുന്നതും കുട്ടികളില്‍ മോശം പ്രവണതയ്ക്ക് സാധ്യത ഉണ്ടാക്കുന്നെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷ പ്രയോഗിക്കുകയോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതിനൊപ്പം പ്രായത്തിനതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്നതായും ഈ പ്രവണത നല്ലതല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?