പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സംഗമം സമാപിച്ചു

ഉദുമ (www.evisionnews.co): പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ കോളജ് പ്രതിനിധി സംഗമം ഉദുമ കാപ്പില്‍ സനാബില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമാപിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി വിജയന്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ 30 കോളജുകകളില്‍ നിന്നായി അറുപത് പ്രതിനിധികള്‍ പങ്കെടുക്കുന്നു.

പാരലല്‍ കോളജുകളുടെ പ്രസക്തിയും സംഘടനയുടെ പ്രധാന്യവും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനവും മറ്റു യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനവും പാരലല്‍ കോളജുകളും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചനടന്നു. സംസ്ഥാന പ്രസിഡന്റ് ജിജി വര്‍ഗ്ഗീസ്, സംസ്ഥാന രക്ഷാധികാരി ഡോ. രാജേഷ് മേനോന്‍, മുന്‍ പ്രസിഡന്റ് രാജന്‍ തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് യു. നാരായണന്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ വിജയന്‍ നമ്പ്യാര്‍ നന്ദി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?