കുഞ്ഞു ഭാവനകളെയും കൗതുകങ്ങളെയും വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; സ്‌കൂളുകളില്‍ സ്റ്റാര്‍ട്ടപ് പദ്ധതി ആരംഭിക്കും

പത്തനംതിട്ട: (www.kvartha.com 27.06.2019) കുഞ്ഞുങ്ങളുടെ ഭാവനകളെയും കൗതുകങ്ങലെയും വളര്‍ത്തി രാജ്യത്തിന് ഉപയുക്തമാക്കുക ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍. രാജ്യത്തെ 10,000 സ്‌കൂളുകളില്‍ സ്റ്റാര്‍ട്ടപ് പദ്ധതിയുമായിട്ടാണ് കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 'അടല്‍ ഇന്നൊവേഷന്‍ മിഷ'ന്റെ നേതൃത്വത്തില്‍ 'അടല്‍ ട്വിങ്കറിങ് ലാബു'കളാണ് ആരംഭിക്കുന്നത്.

കുട്ടികളുടെ ഭാവനകളെ സൃഷ്ടിപരമായി മാറ്റുന്ന ഈ പദ്ധതി സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, കണക്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. 2020ല്‍ 10,000 സ്‌കൂളുകളിലും നടപ്പില്‍ വരുത്തും എന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. നീതി ആയോഗിന്റെ നിര്‍ദേശമാണ് നടപ്പിലാകുന്നത്.

Pathanamthitta, News, Kerala, Students, school, Education, Government, Government of India; Start up in 10,000 school

മാത്രമല്ല, നൈപുണ്യ കഴിവ് വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പ്രീ പ്രൈമറി, പ്രൈമറി തലത്തില്‍ സിലബസ് പരിഷ്‌കരിക്കാനുള്ള നീതി ആയോഗിന്റെ നിര്‍ദേശവും നടപ്പാക്കും. സ്‌കൂളുകളില്‍ തന്നെ കണ്ടുപിടിത്തവും ഉപകരണങ്ങളുടെ നിര്‍മാണം വരെ പരിപോഷിപ്പിക്കാന്‍ 'സ്‌കില്‍ ഇന്ത്യ' പദ്ധതിയില്‍ ചേര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയാരംഭിക്കാന്‍ ഒരുങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathanamthitta, News, Kerala, Students, school, Education, Government, Government of India; Start up in 10,000 school 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?