കോതമംഗലത്ത് സുഹൃത്തിന്റെ വീടിന്റെ ടെറസിനു മുകളില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍; സംഭവ സ്ഥലത്ത് പിടിവലി നടന്ന ലക്ഷണങ്ങള്‍, വസ്ത്രങ്ങള്‍ ഭൂരിഭാഗവും മാറ്റിയനിലയില്‍; ശരീരത്തില്‍ മറ്റ് മുറിപ്പാടുകളൊന്നും തന്നെയില്ല; സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

എറണാകുളം: (www.kvartha.com 22.06.2019) കോതമംഗലം പോത്താനിക്കാട് പുളിന്താനത്ത് സുഹൃത്തിന്റെ വീടിന്റെ ടെറസിനു മുകളില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുഴിപ്പള്ളിയില്‍ പ്രസാദ്(40) എന്നയാളെയാണ് ടെറസ്സില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവന്റെ വീട്ടു ജോലിക്കാരനായിരുന്നു പ്രസാദെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഇയാളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ സുഹൃത്ത് കാക്കൂച്ചിറ സജീവന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ വീട്. ശനിയാഴ്ച വെളുപ്പിനാണ് ഇയാളുടെ മൃതദേഹം കണ്ടതായി വീട്ടുകാര്‍ അറിയിച്ചത്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Man found shot dead on terrace of Kothamangalam house, Ernakulam, News, Local-News, Murder, Crime, Criminal Case, Police, Dead Body, Kerala

സംഭവസ്ഥലത്ത് നിന്നും പിടിവലി നടന്നതിന്റെ സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. എയര്‍ ഗണ്ണില്‍ നിന്നുമുള്ള വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഒടിഞ്ഞ നിലയില്‍ എയര്‍ ഗണ്‍ മൃതദേഹത്തിന്റെ അടുത്ത് നിന്നും കണ്ടെത്തി. അതുകൊണ്ടുതന്നെ തോക്ക് കൊണ്ടുള്ള അടിയേറ്റാണോ പ്രസാദിന്റെ മരണം സംഭവിച്ചതെന്നും പോലീസ് സംശയിക്കുന്നു.

എന്നാല്‍ നെറ്റിയുടെ മുകളിലുള്ള പാടാണ് വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്ന സംശയം ഉണ്ടാക്കുന്നത്. മറ്റ് പാടുകളൊന്നും ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. വെളുപ്പിനെ തന്നെ പ്രസാദ് വീടിന്റെ മുകളില്‍ എന്തിനാണ് എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രസാദും സജീവനും സുഹൃത്തുക്കളുടെ ഒപ്പം വീടിന്റെ മുകളില്‍ ഒത്തുകൂടാറുണ്ടായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ഭൂരിഭാഗവും മാറ്റിയ രീതിയിലാണ് കാണപ്പെട്ടത്. ഇതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man found shot dead on terrace of Kothamangalam house, Ernakulam, News, Local-News, Murder, Crime, Criminal Case, Police, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?